Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Milk Quality Inspection

Kollam

ഓ​ണ​ക്കാ​ല പാ​ല്‍ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന: ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റര്‍ ആ​രം​ഭി​ച്ചു

കൊ​ല്ലം: ഓ​ണ​ക്കാ​ല​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന പാ​ല്‍ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പാ​ലി​ന്‍റെ​യും പാ​ലു​ത്പന്ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഗു​ണ​നി​യ​ന്ത്ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സി​ല്‍​ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ബ് ക​ള​ക്ട​ര്‍ അ​ഖി​ല്‍ വി. ​മേ​നോ​ന്‍ സെ​ന്‍ററി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ആ​ദി​ച്ച​ന​ല്ലൂ​ര്‍ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് സ​ജി സാ​മു​വ​ല്‍ അ​ധ്യ​ക്ഷ​നാ​യി. ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ (ഇ​ന്‍​ചാ​ര്‍​ജ്) ജി. ​സ​ന്തോ​ഷ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​രേ​ഖ നാ​യ​ര്‍, ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റുമാ​രാ​യ ബി.​അ​നി​ല്‍​കു​മാ​ര്‍, സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

24 വ​രെ രാ​വി​ലെ 10 മു​ത​ല്‍ വൈ​കുന്നേരം അ​ഞ്ചു​വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​നം. പൊ​തു​ജ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന പാ​ല്‍ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച് ഗു​ണ​നി​ല​വാ​ര വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നൊ​പ്പം, സു​ര​ക്ഷി​ത​മാ​യ പാ​ല്‍ ഉ​പ​ഭോ​ഗം, പാ​ല്‍ വാ​ങ്ങു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും സെ​ന്‍ററി​ലൂ​ടെ ല​ഭി​ക്കും. ഫോ​ണ്‍: 9207506388.

 

Latest News

Corehub Up